Kochi Koottayma -Riyadh.

Blog Post New Entry

ശിരകുടം. (കവിത) രേഷ്മ അൽത്താഫ്

Posted by Shihad on June 17, 2010 at 4:08 PM

തിരയുന്നു ഞാനെൻ എങ്ങോകളഞ്ഞുപോയെൻ മതിയാം ശിരകുടത്തെ

അനന്തമാം ഈ ഗോളത്തിൽ അലയുന്നു ഞനെൻ നിധി കുടംതേടി.

നിറഞ്ഞെൻ ശിരകുടത്തിൽ പാതിയെൻ കഴിഞ്ഞകാലങ്ങളും,

പാതിയെൻ വർത്തമാനകാലവും അതിൽ പാതിയെൻ ഭാവി ചിന്തയും.

ഇന്നലെ എന്നെ വാനോളം ഉയർത്തിയെൻ ബന്തുക്കളെങ്ങോ പോയ്മറഞ്ഞു,

എൻ വിളികേൾക്കുവാൻ ചാരത്ത് നിന്നെൻ പരിചാരകർ എങ്ങോ പൊയ്മറഞ്ഞു.

കണ്ടു ഞാൻ ഇന്നവരുടെ ദുശശകുന നോട്ടവും, കേട്ടുഞാനവരുടെ ശകാരശബ്ദവും.

ഒരു നാൾ നിറഞ്ഞ ശിരസ്സുമായ് അഹന്തയിൽ നടന്നു ഞാൻ,

ഇന്നെൻ ശൂന്യമാം സിരസ്സോടെ അലയുന്നു ഞാനെൻ ശിരകുടം തേടി.

                                                              

                                                                  രേഷ്മ അൽത്താഫ്

                                                                   ചക്കരപ്പറമ്പ്

                                                                  മട്ടാഞ്ചേരി.

Categories: None

Post a Comment

Oops!

Oops, you forgot something.

Oops!

The words you entered did not match the given text. Please try again.

Already a member? Sign In

1 Comment

Reply Sameer
03:35 PM on June 21, 2010 
Nice Poem with touching meaning, keep it up